Wednesday 18 October 2017

എന്നിട്ടും... കവിത..............

എന്റെ സുഹൃത്തിൻറെ ഒരു ചെറിയ കവിതയിൽ എന്റെ ഈ യാത്ര തുടങ്ങുകയാണ് ........



എന്നിട്ടും...


മനസ്സിൽ നിന്ന് മുള്ളുകൾ പിഴുതെറിയുന്തോറും
കൂർത്ത ശരങ്ങളായവ വീണ്ടും മുറിവേൽപ്പിക്കുന്നു,
ഏറെ ഇഷ്ടം നിന്നെയെന്നവൻ കളവു പറഞ്ഞപ്പോഴും
മറിച്ചൊന്നും  പറഞ്ഞതില്ല ഞാൻ,
സത്യം അതല്ലെന്നറിയാമായിരുന്നിട്ടും.

സ്നേഹം ദൈവമെന്നും ദൈവം സ്നേഹമെന്നും
പഠിപ്പിച്ചവർക്കു  തെറ്റില്ലെങ്കിൽ,
എന്റെ  സ്നേഹവും ദൈവീകമല്ലേ ?

മറന്നു തുടങ്ങിയ താളുകൾ മെല്ലെ വീണ്ടും തുറക്കാൻ ശ്രമിക്കുമ്പോഴും
മറിച്ചൊന്നും  പറഞ്ഞില്ല ഞാൻ,
എന്റെ താളുകൾ മറയ്ക്കാൻ ആണതെന്നറിയാമായിരുന്നിട്ടും.

വെളിച്ചം ദുഃഖമെന്നും, തമസ് സുഖപ്രദമെന്നും
പറഞ്ഞ മാഷിനു തെറ്റിയില്ലെങ്കിൽ,
ഈ  ഇരുട്ടും എന്റെ മിഴികളെ നനക്കുന്നതെന്തേ ?

ഇരുൾ മൂടിയ വഴിയിലൂടവൻ വെളിച്ചവുമായ് നടന്നപ്പോഴും
മറിച്ചൊന്നും  പറഞ്ഞില്ല ഞാൻ,
അവൻ കൊണ്ടുപോയതെൻ 
ജീവതേജസാണെന്നറിയാമായിരുന്നിട്ടും.

My First Blog......





എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ
ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു ഒരു ബ്ലോഗ് തുടങ്ങണം എന്ന് , എഴുതുവാൻ മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല എന്നാൽ എഴുതുവാനുള്ള ആഗ്രഹം പോകുന്നില്ല എന്ത് ചെയ്യാനാ ......

കഥയോ കവിതയോ എഴുതുവാനുള്ള മനസില്ല. മനസില്ല എന്നല്ല മനസ്സിൽ ഒന്നും ഇല്ല എന്നതാണ് സത്യം. പക്ഷെ ഒന്ന് ശ്രമിക്കുന്നതിൽ എന്താ തെറ്റ് അല്ലെ ....

ഇത് എന്റെ ഒരു ചെറിയ കാൽവെപ്പാണ് എന്റെ തന്നെ ഭൂതകാലത്തിലേക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം.


ഞാൻ ഇവിടെ പറയാൻ പോകുന്നതും പറയുന്നതും എല്ലാം തന്നെ എന്റെ മാത്രം കാഴ്ചപ്പാടും ചിന്താഗതിയുമാണ് എല്ലാവരും അത് അങ്ങനെ മാത്രമേ കാണുവാൻ ശ്രമിക്കാവു എന്ന് അപേക്ഷിക്കുന്നു


സെൻകുമാർ